ഗണേശവിഗ്രഹ നിമജ്ജനം ഭക്തിസാന്ദ്രമായി

വൈക്കം: ഗൗഡസാരസ്വത ബ്രാഹ്‌മണ സമാജത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക് ഗണേശോത്സവം ആഘോഷിച്ചു. വൈകിട്ട് വേമ്പനാട്ട് കായലില്‍ ഗണേശ വിഗ്രഹനിമജ്ജനം നടത്തി. 3 അടി ഉയരമുളള ഗണേശവിഗ്രഹം നിര്‍മ്മിച്ചത് കേരള വര്‍മ്മ കൃഷ്ണകുമാറാണ്. വാദ്യമേളങ്ങളുടേയും അലങ്കാരങ്ങളുടേയും അകമ്പടിയോടെ ഗൗഡ സാരസ്വത സമാജം ഹാളില്‍ നിന്നാണ് വിഗ്രഹ ഘോഷയാത്ര നഗരം ചുറ്റി വേമ്പനാട്ട് കായലിലേക്ക് പുറപ്പെട്ടത്. ആചാര്യന്‍ അനില്‍കുമാര്‍ ബട്ട് ചടങ്ങിന് മുഖ്യകാര്‍മ്മീകത്വം വഹിച്ചു. ചീഫ് കണ്‍വീനര്‍ സുധാകരന്‍. എന്‍. നായ്ക്, സമാജം പ്രസിഡന്റ് ഉമേഷ് ഷേണായ്, കണ്‍വീനര്‍ വീരകുമാര്‍ കമ്മത്ത്, കണ്ണന്‍. ജി. കമ്മത്ത്, ഹരിശങ്കര്‍. എസ്. നായ്ക്, വിജയലക്ഷ്മി കമ്മത്ത്, ലളിത ജയപ്രകാശ് ഷേണായ് എന്നിവര്‍ നേതൃത്വം നല്‍കി.