പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
വൈക്കം.: ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പി.എം.എ.വൈ പാർപ്പിട ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രത്യേക ഗ്രാമസഭ കൂടിയത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന് ഗ്രാമസഭയിൽ പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നീതുമോൾ ധനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. എലിസബത്ത് മാത്യു, മെമ്പർമാരായ ഗീതാ പ്രകാശൻ, ദീപ ബിജു, വി.കെ ശ്രീകുമാർ, ശരത്, രമ്യ തങ്കപ്പൻ, ബിനി സുരേഷ്, മായാ റോയ്, ശ്രുതി രൂപേഷ്, അസിസ്റ്റന്റ് സെക്രട്ടറി മാത്യു, ഗ്രാമസേവകൻ പ്രവീൺകുമാർ, ചിത്തിര എന്നിവർ പ്രസംഗിച്ചു.
Comments ()