|
Loading Weather...
Follow Us:
BREAKING

ഗുഡ്സ് ട്രെയിനിന് മുകളിലൂടെ റെയിൽവേ പാളം ക്രോസ്സ്  ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വിദ്യാർഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

ഗുഡ്സ് ട്രെയിനിന് മുകളിലൂടെ റെയിൽവേ പാളം ക്രോസ്സ്  ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വിദ്യാർഥിക്ക് ഗുരുതരമായി പൊള്ളലേറ്റു
വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ

വൈക്കം: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ റെയിൽവേ പാളം ക്രോസ്സ്  ചെയ്യുന്നതിനിടയിൽ 11 കെ.വി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് അപകടം. കടുത്തുരുത്തി പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയായ പെരുമ്പളം സ്വദേശി അദ്വൈതിനാണ് ഗുരുതരമായി പൊള്ളലേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ കയറി അതിന്റെ മുകളിലൂടെ റെയിൽവേ പാളം ക്രോസ്സ്  ചെയ്യുന്നതിനിടയിൽ ഷോക്കടിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ വിദ്യാർഥിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പടെ കരിഞ്ഞു പോയി.