Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചു

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചു
നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംയുക്ത എച്ച്.എം.സി യോഗം

വൈക്കം: വൈക്കത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടുതൽ സഹായവും ക്രമീകരണങ്ങളും ഒരുക്കി നൽകുമെന്ന് നഗരസഭ ചെയർപേഴ്സൻ അബ്ദുൾ സലാം റാവുത്തർ. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള തുക മൂന്ന് ലക്ഷമായി വർദ്ധിപ്പിച്ച് നൽകുമെന്നും ചെയർപേഴ്സൻ അറിയിച്ചു. നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംയുക്ത എച്ച്.എം.സി യോഗത്തിലാണ് നഗരസഭ അദ്ധ്യക്ഷൻ്റെ ഈ പ്രഖ്യാപനം. നഗരസഭയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ചാലപ്പറമ്പ് ചുള്ളിത്തറ സെൻ്ററിൻ്റേയും തോട്ടുവക്കത്തെ പെരുമശ്ശേരി സെൻ്ററിൻ്റേയും സംയുക്ത എച്ച്.എം.സി യോഗമാണ് നടന്നത്. ചാലപ്പറമ്പ് ചുള്ളിത്തറ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന യോഗത്തിൽ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കാൻ സാമ്പത്തികവും ഭരണപരവുമായ എല്ലാ സഹായങ്ങളും നൽകുമെന്ന് യോഗത്തിന് നഗരസഭാ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. നഗരസഭയിൽ രണ്ടാമതായി ആരംഭിച്ച പെരുമശ്ശേരി ആരോഗ്യ കേന്ദ്രത്തിൻ്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമുള്ള തുക നൽകുമെന്നും സെൻ്ററുകളുടെ ദൈനംദിന ചെലവുകൾക്കുള്ള തുക മൂന്നുലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്നും അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. എച്ച്.എം.സി യോഗത്തിൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബി. ഗിരിജകുമാരി, നഗരസഭ അംഗങ്ങളായ വി.അമ്പിളി, സീമ സുധീർ, സിന്ധു സജീവൻ, നഗരസഭാ സൂപ്രണ്ട് കെ.പി. പ്രശാന്ത്, എൻ.യു.എച്ച്.എം കോട്ടയം ജില്ലാ കോർഡിനേറ്റർ ഡോക്ടർ സി.പി. ബിന്ദു, കൺവീനറായ ഡോക്ടർ പി.വി. ജോസഫ്, ഡോക്ടർ ഡയാന ഷാജി (എം.ഒ.പെരുമശ്ശേരി), പി. ജോൺസൺ, എസ്. അപർണ്ണ, ബിസ്മി എന്നിവരും പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും