ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണം: പെരുമുറ്റം രാധാകൃഷ്ണൻ
കോട്ടയം: ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണമെന്നും നായർ സമുദായത്തോട് കാട്ടുന്ന കടുത്ത അനീതി അവസാനിപ്പിക്കണമെന്നും നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
നായർ ഐക്യവേദിയുടെ പ്രഥമ കോട്ടയം ജില്ലാ സമ്മേളനവും മന്നത്തു പത്മനാഭൻ്റെ 149-ാമത് ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായാചാര്യൻ മന്നത്തുപത്മനാഭൻ്റെ ചെറുമകൻ ഡോ. ബാലചന്ദ്രൻ വിശിഷ്ടാഥിതിയായിരുന്നു.
എൻ.എസ്.എസ്. മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ. സി.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ കൈമൾ, അഡ്വ. ഭാവന, റ്റി ഡി വിജയൻ നായർ, ബ്രിഗേഡിയർ മോഹനൻ പിള്ള, അമ്പിളി ഗോപകുമാർ, സന്തോഷ്കുമാർ വയനാട്, പുല്ലാട് ഗോപൻ, പി. ചന്ദ്രശേഖരൻ നായർ, ഡോ. വിനുകുമാർ ആലപ്പുഴ, മിനി നന്ദകുമാർ, സുനിൽ നായർ, രാജൻ എം.ബി, എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വച്ച്, ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 25- ലധികം നായർ പ്രതിഭകളെ ആദരിച്ചു ഡോ. ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.അനിൽകുമാർ സ്വാഗതവും മനുകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി