Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ജൈവ കർഷകസമിതി ജില്ലാ സംഗമം

ജൈവ കർഷകസമിതി ജില്ലാ സംഗമം

തലയോലപ്പറമ്പ് : കേരള ജൈവകർഷക സമിതി ജില്ലാ സംഗമം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തലയോലപ്പറമ്പിൽ നടക്കും. നൈസ് തിയേറ്ററിനു സമീപം ശ്രീലക്ഷ്‌മി ഭവനിൽ നടക്കുന്ന സംഗമം
തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻ്റ് അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും.

ഭക്ഷ്യ സുരക്ഷയും ജൈവകൃഷിയും എന്ന വിഷയത്തിൽ ജൈവകർഷക സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് സി. വിശാലാക്ഷൻ പ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡൻ്റ് പി.ടി. രാമചന്ദ്രൻ, പഞ്ചായത്തംഗം സമീൽ ഇബ്രാഹിം, ജോയി പോത്തനാമലയിൽ എൻ.കെ. രാജു, ബി. മുരളീധരൻ, അഡ്വ.കെ.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും