ജെ.സി. ഡാനിയൽ പുരസ്കാരം നടി ശാരദക്ക്
തിരുവനന്തപുരം: നടി ശാരദക്ക് സിനിമ സമുന്നത ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം. സിനിമയിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അംഗീകരമായി നൽകുന്നത്. ഈ മാസം 25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും