ജി. സുധാകരനെ യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് സൂചന
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് സൂചന. സി.പി.എം വിട്ട് മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളപ്പള്ളി നടേശനുമായി സുധാകരൻ കൂടി കാഴ്ച നടത്തി. സുകുമാരൻ നായരെയും കാണും. സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യു.ഡി.എഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കുമെന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
Comments ()