Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ജീവനിലയത്തിൽ 'സ്നേഹപൂർവ്വം' പദ്ധതി

ജീവനിലയത്തിൽ 'സ്നേഹപൂർവ്വം' പദ്ധതി

വൈക്കം: സംരക്ഷിക്കാനാളില്ലാതെ കഷ്ടപ്പെടുന്ന കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മാനസിക
വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന വൈക്കപ്രയാർ ജീവനിലയത്തിൽ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാ മാസവും ജീവനിലയത്തിൽ ആയൂർവ്വേദ മെഡിക്കൽ സംഘം നേരിട്ടെത്തി നടത്തുന്ന സ്നേഹപൂർവ്വം പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രവും വൈക്കം താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയും ചേർന്നാണ് ഈ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

രോഗികൾക്കാവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ഉദയനാപുരം പഞ്ചായത്തിൻ്റെ സ്നേഹപൂർവ്വം പദ്ധതിക്കാണ് തുടക്കമായത് വാർഡു പഞ്ചായത്ത അംഗം പി.ആർ. ദേവലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ് പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, ആജി ഉദയകുമാർ, ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ടി.എസ് ലക്ഷ്മി, ഡോക്ടർ സുമം ബാബു, ബി. സുശീല എന്നിവരും ക്യാമ്പിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും