ജനപക്ഷ ബദല്‍ നയങ്ങളുടെ വിപുലീകരണത്തിനായി അണി ചേരുക: എന്‍.ജി.ഒ യൂണിയന്‍
വൈക്കം: കേരള എന്‍.ജി.ഒ. യൂണിയന്‍ വൈക്കം ഏരിയ ജനറല്‍ ബോഡി സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുവാനും ജീവനക്കാരുടെ ന്യായമായ അവകാശ അനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ ഭാവി പ്രക്ഷോഭ പരിപാടികളെപ്പറ്റി യോഗം ചര്‍ച്ചചെയ്തു. ജില്ലാ സെക്രട്ടറി കെ.ആര്‍. അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സരിതാദാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.കെ. വിപിനന്‍, എം.ജി. ജയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു.