കെ. അജിത്തിൻ്റെ പര്യടനം കൈപ്പുഴമുട്ടിൽ
വൈക്കം: ഈസ്റ്റർ ദിനത്തിൽ രാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി ആശംസകൾ കൈമാറി എൻ.ഡി.എ സ്ഥാനാർത്ഥി കെ അജിത്ത്. മഹാസമ്പർക്ക ദിനമായ ഇന്നലെ മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെ സന്ദർശിക്കുകയും, മേഖലയിലെ ഉദയം പൂജ ഉത്സവം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും, നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ മരണ ചടങ്ങുകളിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വൈകിട്ട് ചെമ്പിൽ നടന്ന എൻ.ഡി.എ കുടുംബയോഗത്തിലും പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തകർ മഹാ സമ്പർക്കം നടത്തി. സ്ഥാനാർത്ഥിക്കൊപ്പം ശ്യാമള എസ്. കുന്ദർ, പ്രീജു കെ ശശി, ലേഖ കെ കെ, പി ഡി സരസൻ, പി ഡി സുനിൽ ബാബു, കെ ആർ രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Comments ()