കെ. അജിത്തിൻ്റെ പര്യടനം വൈക്കത്ത്
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം വൈക്കത്ത് നടന്നു. രാവിലെ ഉദയനാപുരത്ത് നിന്നാരംഭിച്ച പര്യടനം ചാലപ്പറമ്പ് ആറാട്ടുകുളങ്ങര, തോട്ടുവക്കം, കൊച്ചുകവല, പനമ്പുകാട്, ബസ് സ്റ്റാൻഡ്, പോളശ്ശേരി, ആയൂർവേദ ആശുപത്രി, ശ്രീനാരായണപുരം എന്നിവിടങ്ങളിലെ പര്യടന ശേഷം വൈകിട്ട് ബോട്ട് ജട്ടിയിൽ നിന്നാരംഭിച്ച ടൂ വീലർ റാലിയോടെ കച്ചേരിക്കവലയിൽ സമാപിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തകർ മഹാ സമ്പർക്കം നടത്തി. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ. ശശി, ലേഖ കെ.കെ, പി.സി ബിനേഷ് കുമാർ, എം.കെ മഹേഷ്, സുമേഷ് കൊല്ലേരി, പി.ഡി സരസൻ, വി. അമ്പിളി, പി.ഡി സുനിൽ ബാബു, കെ.ആർ രാജേഷ്, സുധി ശിവൻ, സ്മിത സൈജു എന്നിവരുമുണ്ടായിരുന്നു
Comments ()