🔴 BREAKING..

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു
വൈക്കം ടൗൺ റോട്ടറി ക്ലബ് കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ക്ലബ് പ്രസിഡന്റ് കെ.എസ്. വിനോദ് പൊന്നാടയണിയിച്ച് ആദരിക്കുന്നു

വൈക്കം:  വൈക്കം ടൗൺ റോട്ടറി ക്ലബ് കാർഗിൽ ദിനം ആചരിച്ചു. റോട്ടറി ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരായ കേണൽ പദ്മ കുമാരി, ക്യാപ്റ്റൻ എസ്.എസ്. സിദ്ധാർത്ഥൻ, സുബേദാർ കെ.ആർ. സിബി, സുബേദാർ ഒ.കെ. വിക്രമൻ എന്നിവരെ ക്ലബ് പ്രസിഡന്റ് കെ.എസ്. വിനോദ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ക്ലബ് ഭാരവാഹികളായ ഡി. നാരായണൻ നായർ, ജോയി മാത്യു, വിൻസെന്റ് കളത്തറ , സിറിൽ ജെ. മഠത്തിൽ, പി.സി.സുധീർ, ടി.കെ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു