🔴 BREAKING..

കാർഷികഗ്രാമ വികസന ബാങ്കിലെ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബാങ്ക് പടിക്കൽ ഉപരോധ സമരം

കാർഷികഗ്രാമ വികസന ബാങ്കിലെ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബാങ്ക് പടിക്കൽ ഉപരോധ സമരം
വൈക്കം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ബാങ്ക് പടിക്കൽ നടത്തിയ ഉപരോധ സമരം സി പി ഐ എം ഏരിയ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  വൈക്കം സഹകരണകാർഷികഗ്രാമ വികസന ബാങ്കിലെ ജീവനക്കാരിയായ ലിജ. പി. ലൂക്കോസിനെ അന്യായയമായി സസ്‌പെന്റ് ചെയ്ത ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ബാങ്ക് പടിക്കൽ ഉപരോധ സമരവും ധർണയും നടത്തി. ധർണ സമരം സി.പി .എം ഏരിയ കമ്മിറ്റി സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല സെക്രട്ടറി കെ. പ്രശാന്ത്, സി ഐ ടി യു ഏരിയ സെക്രട്ടറി ടി.ജി.ബാബു, സി പി  എം നേതാക്കളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ, യൂണിയൻ നേതാക്കളായ പി.കെ. സുജിത് കുമാർ, സുനിത ശ്രീകുമാർ, ആർ. രതീഷ്, ടി.വി. ബിനോയ്, വികാസ് എന്നിവർ പ്രസംഗിച്ചു. ഉപരോധ സമരത്തിന് സി.പി. ജയരാജ്, എം. സുജിൻ, എസ്. സന്ദീപ്, തങ്കരാജ്, സി.കെ. സനിൽ എന്നിവർ നേതൃത്വം നൽകി.

പോൾസൺ ജോസഫ് (ബാങ്ക് പ്രസിഡന്റ്)
വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ജൂനിയർ സൂപ്പർവൈസർ ലിജ .പി. ലൂക്കോസിനെ അനേഷണ വിധേയമായി ആറു മാസത്തേക്ക് സസ്‌പെൻഡുചെയ്തു. വായ്പ ആവശ്യത്തിനായി ബാങ്കിൽ വന്ന ബാങ്ക് അംഗത്തോട് അപമര്യാദയായി പെരുമാറിയതുസംബന്ധിച്ച് ഭരണസമിതിക്ക് രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.