കാണാതായ വീട്ടമ്മയെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി
തലയോലപ്പറമ്പ്: കാണാതായ വീട്ടമ്മയെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര അംബേക്കർ നഗറിൽ മറ്റത്തിൽ കുഞ്ഞിഞിൻ്റെ ഭാര്യ തങ്കമ്മ (68) മരിച്ച നിലയിൽ കണ്ടെത്തിയത് മറവൻതുരുത്ത് പഞ്ചായത്തിലെ കാട്ടിത്തറ ഭാഗത്ത് നിന്നും ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മക്കൾ: കവിത, ദീപ. മരുമക്കൾ: മധു, ഷൈൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.