|
Loading Weather...
Follow Us:
BREAKING

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു
അപകടത്തിൽപ്പെട്ട സ്ക്കൂട്ടർ

തലയോലപ്പറമ്പ്: കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം വളവിൽ ഓവർടേക്ക് ചെയ്ത കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൻ്റെ ദൃശ്യങ്ങൾ വൈക്കം വാർത്തയ്ക്ക് ലഭിച്ചു.

0:00
/0:38

ബൈക്ക് യാത്രക്കാരായ തലയോലപ്പറമ്പ് സ്വദേശികളായ സുരേന്ദ്രൻ ,രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്‌. നാട്ടുകാരാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡരുകിലേക്ക് തെറിച്ച് വീണതു കൊണ്ടാണ് മറ്റ് വാഹനങ്ങളുടെ അടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.