|
Loading Weather...
Follow Us:
BREAKING

കാറും ബസ്സും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

കാറും ബസ്സും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

കുറവിലങ്ങാട്: ശബരിമല തീർത്ഥാടകരുടെ കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് അപകടം. കുട്ടികളടക്കം നാല് പേർക്ക് പരുക്ക്. പാലക്കാട് നിന്ന് ശബരിമലക്ക് പോകുകയായിരുന്ന തീർത്ഥാടകരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബസ് കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്നു. കാർ ബസിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. കാറിൻ്റെ മുൻഭാഗം തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.