Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കം കലാശക്തിയുടെ ദ്വാദശ സംവത്സരാഘോഷം: ശ്രദ്ധേയമായി 'നരകാസുരവധം' കഥകളി

വൈക്കം കലാശക്തിയുടെ ദ്വാദശ സംവത്സരാഘോഷം: ശ്രദ്ധേയമായി 'നരകാസുരവധം' കഥകളി

വൈക്കം: വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സിന്റെ ദാദ്വശ സംവൽസരാഘോഷങ്ങൾക്ക് തുടക്കമായി. 2013 മുതൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കലാശക്തി വൈക്കം ഇന്ത്യയിലെ വിവിധ തനതായ ശാസ്ത്രീയകലകളെ അവതരിപ്പിക്കുവാനും അറിയുവാനുമുള്ള വേദിയായി കലാശക്തി മണ്ഡപം പ്രവർത്തിക്കുന്നു എന്ന് സ്വാഗതo ആശംസിച്ച് കൊണ്ട് ഡയറക്ടർ പഉളിപ്പുറം സുനിൽ പറഞ്ഞു.

വൈക്കം കഥകളി ക്ലബ്ബ് പ്രസിഡണ്ട് വി.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈക്കം കലാശക്തി ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി പി. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോ. എക്സൈസ് കമ്മിഷണർ ടി.എം. മജു പള്ളിപ്പുറം ഉണ്ണികൃഷ്ണൻ കലാനിലയം മനോജ്, ഫാക്ട് ബിജു ഭാസ്കർ, കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം ശ്രീജിത്, ആർ.എൽ.വി. അമിത അനിൽ, എൻ. മനോജ് കുമാർ, കെ.ജെ. രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവ് വൈക്കം ഭാസിയെ ആദരിച്ചു.

വാർഷികത്തിന്റെ ഭാഗമായി നരാകാസുര വധം കഥകളി നടന്നു. ആർ.എൽ.വി ശങ്കരൻ കുട്ടി നരകാസുരനായും, കലാശക്തി മനോമയ് എം. കമ്മത്ത് ഇന്ദ്രനായും, കലാശക്തി സ്മൃതി എസ്. ബാബു നരകാസുര പത്നിയായും അരങ്ങേത്തെത്തി. കലാമണ്ഡലം ശ്രീജിത് പി. കുമാർ, ആർ.എൽ.വി. ഗണേഷ് പാലൂർ എന്നിവർ സംഗീതവും, കലാനിലയം അഖിൽ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ ചെണ്ടയും, കലാനിലയം മനോജ്, കലാമണ്ഡലം നിധിൻ എന്നിവർ മദ്ദളവും ഒരുക്കി. വൈക്കം അനുരാജ്, ജയശങ്കർ, കലാമണ്ഡലം ഹരിശങ്കർ എന്നിവർ പിന്നണിയൊരുക്കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും