Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കരിമീൻ കൃഷി വിളവെടുത്തു

കരിമീൻ കൃഷി വിളവെടുത്തു

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അനുയോജ്യമായ കുളങ്ങളിൽ മത്സ്യകൃഷി നടത്തുന്നതിന് കർഷകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു.
ഉദയനാപുരം പഞ്ചായത്തിൽ ഫിഫറീസ് വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന മത്സ്യകൃഷി വിളവെടുപ്പ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. 16-ാം വാർഡിൽ ഷാജി കണ്ടത്തിൽ എന്ന മത്സ്യ കർഷകൻ നടത്തുന്ന കരിമീൻ കൃഷിയുടെ വിളവെടുപ്പിനാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു തുടക്കം കുറിച്ചത്.

നാല് ഏക്കറോളം സ്ഥലത്ത് ശാസ്ത്രീയമായി മത്സ്യകൃഷ നടത്തുന്ന കർഷകനാണ് കണ്ടത്തിൽ ഷാജി. വിളവെടുപ്പിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജനാ സുനിൽ, പി.വി. പുഷ്കരൻ, അജിതാ മധുകുട്ടൻ, സൗമ്യാ സനീഷ്, ഗീതാ ഷാജി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സി.എ അഞ്ജലിദേവി, ഫിഷറീസ് ഓഫീസർ ആർഷ സി., ഷഹീനാ മോൾ, ബീനാ ജോസഫ്, സുധാ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും