കർഷക സഭയും ഞാറ്റുവേല ചന്തയും
വൈക്കം: കർഷക സഭയും ഞാറ്റുവേല നാട്ടുചന്തയും ഉദ്ഘാടനം ചെയതു. ഞാറ്റുവേല ഹരിതാരവം നാട്ടുചന്ത നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറാണ് ഉദ്ഘാടനം ചെയ്തത്. ഹരിതാരവം കർഷക കൂട്ടായ്മയും വൈക്കം കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക സഭയും ഞാറ്റുവേല കാർഷിക ചന്തയുമാണ് അയ്യർ കുളങ്ങരയിൽ തുറന്നത്. യോഗത്തിൽ വാർഡ് നഗരസഭ അംഗം
എ.സി മണിയമ്മ അദ്ധ്യക്ഷത വഹിച്ചു.

ഹരിതാരവം ഭാരവാഹികളായ പി.എൻ സജീഷ് സ്വാഗതവും കെ.എം നാരായണൻ നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കുരുമുളക്, പച്ചക്കറി തൈകളുടേയും വിത്തുകളുടെയും സൗജന്യ വിതരണവും നടന്നു. നഗരസഭ വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ബി. രാജശേഖരൻ, നഗരസഭ അംഗങ്ങളായ ബി. സുശീല, പി.കെ വിജിമോൾ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ മേയ്സൺ മുരളി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Comments ()