കെ.ആർ. ശശിധരൻ അനുസ്മരണം

മുഹമ്മ:: സി.പി.ഐ മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ. ശശിധരൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.എസ്. സോളമൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം കെ.ബി. ബിമൽറോയ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ സി.ഡി. വിശ്വനാഥൻ, ഡി. സതീശൻ, കെ.ബി. ഷാജഹാൻ, എൻ.ആർ. മോഹിത് എന്നിവർ സംസാരിച്ചു, ചടങ്ങിൽ ചികിത്സാ സഹായ വിതരണവും ബ്രാഞ്ച് കമ്മറ്റിയുടെ കൊടിമരം ഉദ്ഘാടനവും ജില്ലാ സെക്രട്ടറി നടത്തി.