Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കെ. ബിനിമോന് വൈക്കത്ത് അട്ടിമറി വിജയം

എസ്. സതീഷ് കുമാർ

കെ. ബിനിമോന് വൈക്കത്ത് അട്ടിമറി വിജയം
വൈക്കത്ത് യു.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നു

വൈക്കം: 1991 നു ശേഷം അട്ടിമറി വിജയത്തിലൂടെ വൈക്കം നിയോജകമണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിടിച്ചെടുത്തു. 1380 വോട്ടിനാണ് യു.ഡി.എഫിലെ കെ. ബിനിമോൻ അട്ടിമറി വിജയം നേടിയത്.

0:00
/1:21

വോട്ടെണ്ണന്റെ തുടക്കം മുതൽ പി. പ്രദീപ് ലീഡ് നിലനിർത്തിയെങ്കിലും അവസാന റൗണ്ടുകളിലാണ് ബിനിമോൻ വിജയം ഉറപ്പിച്ചത്. എം.എ , ബി.എഡ് ബിരുദധാരിയായ ബിനിമോൻ സാധാരണ കുടുംബത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്ത് എത്തിയ ആളാണ്. തലയാഴം പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് കെ. ബിനിമോൻ 52994 വോട്ടും പി. പ്രദീപ് 51584 വോട്ടും കെ. അജിത്ത് 20297 നേടി. ബി.എസ്.പി സ്ഥാനാർത്ഥി 280 വോട്ടും സോഷ്യലിസ്റ്റ് യൂണിറ്റി 115 വോട്ടും സ്വതന്ത്രന്മാരായി മത്സരിച്ചവർ 158- 123 എന്നിങ്ങനെയും വോട്ട് നേടിയിട്ടുണ്ട്. നോട്ടക്ക് വീണത് 737. അട്ടിമറി വിജയത്തിൽ വൈക്കം നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും