കെ സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി
കണ്ണൂർ: കെ സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി. രമേശ് ചെന്നിത്തലയുടെ ഇടപെടലാണ് ഉടൻ നടപടി ഉണ്ടാകാൻ കാരണം. രമേശ് ചെന്നിത്തല നേതൃത്വത്തെ അടിയന്തര നടപടി വേണമെന്ന ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. രാവിലെ സുധാകരൻ രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. തുടർന്ന് കടുത്ത നടപടിയിലേക്ക് പോകുന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടത്.
Comments ()