കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ നയങ്ങളില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്, സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി മെമ്പര്‍ മോഹന്‍.ഡി. ബാബു സമരം ഉദ്ഘാടനം ചെയ്തു. പോള്‍സണ്‍ ജോസഫ്, ബി. അനില്‍കുമാര്‍, എം.കെ. ഷിബു, വി.കെ. സുരേഷ്‌കുമാര്‍, അജോ പോള്‍, വി.എന്‍. അനില്‍കുമാര്‍, റെന്നി ജേക്കബ്, രജ്ഞിത് മാത്യു, ബേബി ജോണ്‍, വി.കെ. അനില്‍കുമാര്‍, നോബിള്‍ മാത്യു, ജൂബിള്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു