കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കരുത്: ആർ. സുശീലൻ
വൈക്കം: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
നഗരം ചുറ്റിയ ശേഷം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സമര പരിപാടി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എൻ. അനില്‍ ബിശ്വാസ്, കെ.കെ ചന്ദ്രബാബു, ഡി. രഞ്ജിത് കുമാര്‍, എം.ജി. ഫിലേന്ദ്രന്‍, സോജിമോന്‍, ഹരിമോന്‍, എസ്. ബിജു, ഡി. ബാബു, കെ.വി. ജീവരാജന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, വി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()