കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിഭാഗം ഓണാഘോഷം നടത്തി

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. വ്യാപാര ഭവനില്‍ നടന്ന ആഘോഷ പരിപാടി ഏകോപന സമിതി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് ഓമന മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബീന ശിവന്‍, രമ സുരേഷ്, വിദ്യ മഞ്ചുനാഥ്, ഷീജ പ്രകാശ്, ഗിരിജ കമ്മത്ത്, ശാന്തി അശ്വിനി, ശശികല ബാബു, സിനി സുകുമാരന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ആര്‍. റെജി എന്നിവര്‍ പ്രസംഗിച്ചു. ഓണപൂക്കളം, തിരുവാതിരകളി, ഓണപാട്ടുകള്‍ തുടങ്ങി വിവിധ കലാപരിപാടികളും നടത്തി.