Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ
|
Loading Weather...
Follow Us:

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.  ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറു ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, നാളെയും സമാനമായ രീതിയിൽ ഈ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തീരദേശവാസികളും മലയോര മേഖലകളിൽ താമസിക്കുന്നവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവരും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും