കലാസാഹിത്യ മത്സരങ്ങൾ

വൈക്കം: വൈക്കത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കലാസാഹിത്യ മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നു. സാഹിത്യ മത്സരങ്ങളിൽ 'വൈക്കം സത്യാഗ്രഹവും കേരളീയ നവോഥാനവും' എന്ന വിഷയത്തിലാണ് ലേഖനം തയ്യാറാക്കേണ്ടത്. കഥാമത്സരത്തിൽ വിഷയം ഏതുമാകാം. ഇരുമത്സരങ്ങളിലും എ ഫോർ സൈസ് ടൈപ്പ്‌സെറ്റ് ചെയ്തത് 12 പേജിൽ കവിയാതെ തയ്യാറാക്കണം. ലേഖകന്റെ പേര് പ്രത്യേകം എഴുതി പിൻ ചെയ്തിരിക്കണം. കവിതാ രചന മത്സരം 20ന് വൈക്കത്ത് നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 18നകം മത്സരകമ്മിറ്റി കൺവീനറുമായി ബന്ധപ്പെടണം. മത്സരങ്ങളിൽ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപയും സമ്മാനം നൽകും.
ലേഖനങ്ങളും കഥകളും 20ന് മുമ്പ് ആർ.സുരേഷ്, ശാന്താലയം, പൊലീസ് ക്വാർട്ടേഴ്സ് റോഡ്, വൈക്കം പി.ഒ., കോട്ടയം ജില്ല, പിൻ 686 141 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
കലാമത്സരങ്ങളിൽ ചിത്രരചന (വാട്ടർ കളർ) യിൽ ഹൈസ്‌കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രണ്ടു മണിക്കൂറാണ് സമയപരിധി. പദ്യപാരായണത്തിൽ കവിതകൾ മത്സരാർത്ഥികൾക്ക് തന്നെ തെരഞ്ഞെടുക്കാം. ലളിതഗാന മത്സരത്തിൽ സിനിമയിലെയും നാടകത്തിലെയും ഗാനങ്ങൾ ഒഴികെ ഏതുഗാനവും മത്സരാർത്ഥിക്ക് തെരഞ്ഞെടുക്കാം. സമയപരിധി അഞ്ചു മിനിട്ട്. പദ്യപാരായണ ലളിതഗാന മത്സരങ്ങളിൽ എസ്.എസ്.എൽ.സി വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും അതിനുമേലുള്ളവരെ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരാർത്ഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കലാമത്സര വിജയികൾക്ക് പുസ്തകവും മെമെന്റോയും സമ്മാനമായി നൽകുമെന്ന് മത്സര കമ്മിറ്റി ചെയർമാൻ അരവിന്ദൻ കെ.എസ് മംഗലം, കൺവീനർ ആർ.സുരേഷ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് 7558814625, 9497820567.