Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

എറണാകുളം: പറവൂരിൽ നടന്ന കൊട്ടിക്കലാശത്തിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.

വിവിധ ജില്ലകളിൽ കലാശക്കൊട്ടിനിടെ ഉന്തും തള്ളും ഉൾപ്പെടെ സംഘർഷാവസ്ഥ ഉണ്ടായി.പത്തനംതിട്ട അറുകാലിക്കലിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ വെട്ടിയത് കോൺഗ്രസ് പ്രവർത്തകൻ എന്നാണ് ആരോപണം.

ഹരിപ്പാട് കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. പ്രചാരണം അവസാനിപ്പിക്കുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗം പ്രവർത്തകരും പരസ്പരം കല്ലും കുപ്പിയും കൊടിയും വലിച്ചെറിഞ്ഞു. പോലീസും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പള്ളുരുത്തി കച്ചേരിപ്പടിയിൽ ഡി.സി.സി സെക്രട്ടറിയെ എൽ.ഡി.എഫ് പ്രവർത്തകർ മർദ്ദിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ആർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.

പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. LDF പ്രവർത്തകരും UDF പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തിൽ മൂന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞെന്ന് ആരോപണം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി സ്ഥാനാർഥി ആർ രശ്മി ആരോപിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണമെന്നും ബിജെപി ആരോപിക്കുന്നു.

നെയ്യാറ്റിൻകര ചെങ്കവിളയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ തടയാൻ ശ്രമിച്ച പൊലീസുകാരന് പരിക്കേറ്റു. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിപിനാണ് പരുക്കേറ്റത്. സിപിഐഎം വാർഡ് മെമ്പറായ ബിപിൻ ജോസിനും പരുക്കേറ്റു.