കല്ലുങ്കൽ റെൽവേ ഗേറ്റ് ഉടൻ തുറക്കും: ഫ്രാൻസിസ് ജോർജ്ജ് എം.പി
കടുത്തുരുത്തി: കല്ലുങ്കൽ റെൽവേ ഗേറ്റ് ഉടൻ തുറക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ ഉറപ്പ്. പ്രദേശവാസികളുടെ യാത്ര തടഞ്ഞ് ഒരു മാസമായി അടച്ചിട്ടിരിക്കുന്ന പൊതി കല്ലുങ്കൽ റെയിൽവേ ഗേറ്റ് ഫ്രാൻസിസ് ജോർജ് എം.പി സന്ദർശിച്ചു. പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാണ് റെയിൽവേ അറ്റകുറ്റപ്പണിയുടെ പേരിൽ ഒരു മാസമായി ഗേറ്റ് അടച്ചിരുന്നത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും ഉയരുകയും ഫ്രാൻസിസ് ജോർജ് എം.പിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ഗേറ്റ് ഉടൻ തുറക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ്ജ് എം.പി. അറിയിച്ചത്. ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും പരാതികളുടെ നിജസ്ഥിതി നേരിട്ട് അറിയാനാണ് ഫ്രാൻസിസ് ജോർജ് സ്ഥലം സന്ദർശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു, ജനപ്രതിനിധികളായ വിജയമ്മ ബാബു , ജോൺ തറപ്പേൽ, കെ.പി. ഷാനോ, എം.സി റോയ്, സോഫി ജോസഫ്, സാൻ്റി ടീച്ചർ, സലില, നേതാക്കളായ വി.ടി. ജയിംസ്, നിജോ ജോസ്, പി.പി. സിബിച്ചൻ, സി.ജി. ബിനു, വി.സി. ജോഷി എന്നിവരും എം.പിയോടൊപ്പം സ്ഥലത്ത് എത്തിയിരുന്നു