കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം - വൈക്കം ടൗണിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി
വൈക്കം: ഛത്തീസ്ഗഡിൽ കന്യാസ്ത്രികളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ വൈക്കം സെന്റ്. ജോസഫ് ഫൊറോന പളളിയുടെ കീഴിലുളള 19 ഇടവക ദേവാലയങ്ങളിലെ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വൈക്കം ടൗണിൽ പ്രതിഷേധ റാലിയും സംഗമവും നടത്തി. വെൽഫെയർ സെന്ററിൽ നിന്നും പുറപ്പെട്ട് നഗരം ചുറ്റിയ റാലിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വെൽഫെയർ സെന്ററിൽ നടന്ന പ്രതിഷേധ സംഗമ സമ്മേളനം ഫൊറോന പളളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. നടേൽ പളളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയാംമ്പാറ അദ്ധ്യക്ഷത വഹിച്ചു. ഭോപ്പാൽ മിഷൻ പ്രോവിൻസ് സിസ്റ്റർ മെർലിൻ ഫ്രാൻസിസ് വിശദീകരണ പ്രസംഗം നടത്തി. വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. ബിജു ചക്യത്ത്, തലയോലപ്പറമ്പ് പളളി വികാരി ഫാ. ബെന്നി മാരാംപ്പറമ്പിൽ, ഫൊറോന പ്രമോട്ടർ സജീവ് ഫ്രാൻസിസ്, ജോയിന്റ് കൺവീനർ മാത്യു കൊടാലിച്ചിറ, വല്ലകം പളളി വികാരി ഫാ. ടോണി കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.