കന്യാസ്ത്രീകളുടെ അറസ്റ്റ് ;ഡി വൈ എഫ് ഐ പ്രതിഷേധം

വൈക്കം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആൾക്കൂട്ടവിചാരണയ്ക്കും അന്യായമായ അറസ്റ്റിനും വിധേയമാക്കിയ സംഘപരിവാർ ക്രൂരതയ്ക്കെതിരെ ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് “യുവജന പ്രതിഷേധം” സംഘടിപ്പിച്ചു. വൈക്കം തെക്കേനടയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി യുവതി-യുവാക്കൾ അണിനിരന്നു. തുടർന്ന് ബോട്ട് ജെട്ടിയിൽ നടന്ന യുവജന പ്രതിഷേധം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സി പി ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ് അധ്യക്ഷനായി. വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, ജില്ലാ കമ്മിറ്റി അംഗം പി സജിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ദീപേഷ് ,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എച് ഐ റോഹൻ,ഗോകുൽ കൃഷ്ണൻ,ആരോമൽ തമ്പി, ടൗൺ നോർത്ത് മേഖല പ്രസിഡന്റ് സ്വാമിനാഥൻ, സി ഐ ടി യു ഏരിയ പ്രസിഡന്റ് പി വി പുഷ്കരൻ എന്നിവർ സംസാരിച്ചു.