കന്യാസ്ത്രികളുടെ മോചനം; തലയോലപ്പറമ്പ് ഇടവക പ്രതിഷേധ റാലി നടത്തി

തലയോലപ്പറമ്പ് : ഛത്തീസ്ഗഢിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ മോചനത്തിനായി തലയോലപ്പറമ്പ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിക്ഷേധറാലി നടത്തി. പള്ളിയുടെ മുൻ വശത്ത് നിന്നും ആരംഭിച്ച് മാർക്കറ്റ് ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ വഴി ചുറ്റി പള്ളിക്കവലയിൽ സമാപിച്ചു.തുടർന്ന് കന്യാസ്ത്രീകൾക്ക് ഐക്യധാർട്യം പ്രഖ്യാപിച്ച് പ്രത്യേക പ്രാർഥന നടത്തി.പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പടെയുള്ളവരുടെ മോചനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന മിഷണറിമാരോട് കാണിക്കുന്ന ഇത്തരം പ്രവർത്തനം നീതീകരിക്കാൻ കഴിയാത്തതാണെന്നും ഭരണഘടന അനുശാസിക്കുന്ന നീതി ലഭ്യമാക്കണമെന്നും ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ ആമുഖപ്രസംഗത്തിൽ പറഞ്ഞു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, കുര്യാ ക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ, ജോൺസൻ ആൻ്റണി കൊച്ചുപറമ്പിൽ, റിൻസൺ പന്നിക്കോട്ടിൽ,തങ്കച്ചൻ കളമ്പുകാട്, ഇമ്മാനുവേൽ അരയത്തേൽ തുടങ്ങിയവർ പ്രതിഷേധറാലിക്ക് നേതൃത്വം നൽകി. പ്രതിക്ഷേധത്തോടനുബന്ധിച്ച് രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് പരിശുദ്ധ കുർബാനയുടെ പൂർണ്ണ ദിനാരാധനയും, അഖണ്ഡ ജപമാലയും നടത്തി. കന്യാസ്ത്രീകൾ ഉൾപ്പടെനൂറു കണക്കിന് വിശ്വാസികൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു