|
Loading Weather...
Follow Us:
BREAKING

കൊച്ചാലും ചുവട് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം നടത്തി

കൊച്ചാലും ചുവട് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം നടത്തി
വടക്കേനട കൊച്ചാലുംചുവട് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ ഓണോത്സവം പ്രൊഫ. പി.കെ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടക്കേനട കൊച്ചാലുംചുവട് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം ആഘോഷിച്ചു. വടക്കേനട ബി.എഡ് കോളേജ് കോമ്പൗണ്ടില്‍ നടന്ന ഓണാഘോഷം പ്രൊഫ. പി.കെ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രഞ്ജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ലേഖ ശ്രീകുമാര്‍, സ്ഥാപക പ്രസിഡന്റ് ജി. മോഹന്‍ കുമാര്‍, ഡോ. ഇ.എസ്. രമേശന്‍, ഡോ. പ്രീത് ഭാസ്‌ക്കര്‍, സെക്രട്ടറി എല്‍. സിന്ധു, വൈസ് പ്രസിഡന്റ് വി. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.