കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം.
കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. 3 മൂവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments ()