കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി
എസ്. സതീഷ്കുമാർ
വൈക്കം: കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി. കുറുപ്പന്തറയിൽ മാഞ്ഞൂർ, കോട്ടയത്ത് വേളൂർ, കല്ലുപുരക്കൽ എന്നിവിടങ്ങളിലാണ് കോഴികളികലും കാട കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലെ മൃഗസംരക്ഷ വകുപ്പ് ലാബിലെ പരിശോധനക്ക് ശേഷം ഭോപ്പാലിലെ ലാബിലും പരിശോധന നടത്തിയ ശേഷമാണ് സ്ഥിരീകരണം. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാംസം മുട്ട എന്നിവയുടെ കൈമാറ്റം നിരോധിക്കും. നവംബർ ഡിസംബർ മാസങ്ങളിൽ ഇതിന് മുൻമ്പും ജില്ലയിൽ പക്ഷിപ്പനി വ്യാപനം ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടിടങ്ങളിലും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇവിടെ ചിലയിടങ്ങളിൽ താറാവുകളിലും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. രോഗ ബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ വകുപ്പ് സർക്കാരിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിക്കും വിവിധ വകുപ്പുകൾക്കുമാണ് വേണ്ട നടപടി സ്വീകരിക്കാൻ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്.