Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

സ്വച്ഛതാ ഹി സേവ യുടെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചു

സ്വച്ഛതാ ഹി സേവ യുടെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചു

കോട്ടയം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനു ജോർജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ലിസി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സ്‌റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ ടോമി കാറുകുളം, ലൂക്കോസ് മാക്കിൽ, പഞ്ചായത്ത് അംഗങ്ങളായ ഷെർലിൻ ജോസ്, രാജേഷ് കെ.ബി, മാത്യൂസ് കെ. മാത്യൂസ്, കെ.എൻ തങ്കപ്പൻ, സി.എം ജോർജ്, അസിസ്റ്റൻറ് സെക്രട്ടറി രേഖ എസ്, വി.ഇ.ഒ ജിഷ മോൾ, സരിൻലാൽ, മായാ തോമസ് എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടികളും സെമിനാറുകളും ക്വിസ് മത്സരങ്ങളും,
സ്വച്ഛത പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും