Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

ചങ്ങനാശേരിയിലെ കൂട്ടമരണം; വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന

ചങ്ങനാശേരിയിലെ കൂട്ടമരണം; വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന

കോട്ടയം: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിനു വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന. കരിങ്ങട സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്. നേരത്തെ പത്തനംതിട്ടയിൽ സാജുവിനു പലചരക്കു കട ഉണ്ടായിരുന്നു. ഇതുമൂലം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെ മകൻ സബിൻ ഓൺലൈൻ ഇടപാടുകളിൽ ഇടപെട്ടു വൻ സാമ്പത്തികബാധ്യതയിൽ പെട്ടതായും പറയുന്നു. അനു ഇപ്പോൾ വീടിന്‍റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു.
സബിൻ വിവാഹിതനാണ്. ഭാര്യ വിദേശത്താണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും