അനുസ്മരണവും പുഷ്പാർച്ചനയും
വെളളൂർ: കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42 മത് രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും വെള്ളൂർ ജംഗ്ഷനിൽ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വി.സി ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മർസുക്ക് താഹ, പി.എസ് ബാബു, കെ.പി ജോസ്, ലീല ചെറുകുഴിയിൽ, ബി. സുകുമാരൻ നായർ, എം.വി റോയ്, ജോഷ്മി ജോൺ, വിക്ടർ ജോസഫ്, എം.ജി പരമേശ്വരൻ, പി.എസ് സോമശേഖരൻ നായർ, സജീവ് ശരണ്യാലയം, ബിനു ചന്ദ്രമലയിൽ, ആൻഡ്രൂസ് പമ്പ് ഹൗസ്, മത്തച്ചൻ വല്യാനം കണ്ടം, പി.കെ ദിനേശൻ ചന്ദ്രമല, മണിക്കുട്ടൻ മാമ്പള്ളി, ജയൻ പൂണിത്തറ, ഷാജി ഒറ്റക്കുന്നേൽ, മറിയക്കുട്ടി ഓരത്തെൽ, ടി.കെ ചെല്ലപ്പൻ, ബേബി ഉതുപ്പാൻ, തുടങ്ങിയവർ പങ്കെടുത്തു.

Comments ()