കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

വൈക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി വൈക്കം നഗരസഭയുടെ 27 വാർഡുകളുടെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടിക നഗരസഭ ഓഫീസ്, ബ്ലോക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തലുകൾ, സ്ഥാനമാറ്റം, ഒഴിവാക്കലുകൾ എന്നിവ സംബന്ധിച്ച അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 7 വരെ സമർപ്പിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. 2025 ജനുവരി 1-ാം തീയതിയ്ക്കോ അതിനുമുൻപോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരിക്കും.