കരയോഗം ഭാരവാഹി തിരഞ്ഞെടുപ്പ്
വൈക്കം: വടക്കേ ചെമ്മനത്തുകര 4928 നമ്പർ കരയോഗത്തിൻ്റെ പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് കരയോഗം കെട്ടിടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭാരവാഹികളായി കൃഷ്ണകുമാർ ശ്രീപാദം (പ്രസിഡൻ്റ്), സുരേഷ് കിഴക്കേടത്ത് (സെക്രട്ടറി), വിനോദ് കുമാർ പാർവ്വണേന്ദു (ഖജാൻജി), ശരത്ത് കാട്ടിക്കുഴി (വൈസ് പ്രസിഡൻ്റ്), രാജേഷ് കുടുകയിൽ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. യൂണിയൻ പ്രതിനിധികൾ ആയി കൃഷ്ണകുമാർ ശ്രീപാദം, സുരേഷ് കിഴക്കേടത്തിനേയും, ഇലക്ട്രോൾ പ്രതിനിധി ആയി കൃഷ്ണകുമാർ ശ്രീപാദത്തിനേയും യോഗം തിരഞ്ഞെടുത്തു.