Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും. ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ക്ഷേമ പെൻഷൻ അർഹരായവർക്ക് ലഭിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങള്‍ പുതുക്കാനും പുതിയ സംവിധാനം ഏർപ്പെടുത്താനും യു.ഡി.എഫ് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതല്‍ കൊടുത്തുതുടങ്ങുമെന്നും മുടക്കമില്ലാതെ പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പെൻഷൻ 2000 രൂപയില്‍ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നിറവേറ്റുമെന്നും എല്‍.ഡി.എഫിന്റെ വാക്ക് പോലെയായിരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളില്‍ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്. അർഹരെ ഉള്‍പ്പെടുത്തി അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിക്കുമെന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും