|
Loading Weather...
Follow Us:
BREAKING

ക്ഷേത്രനഗരി ഗുരുദേവ ജയന്തിക്ക് ഒരുങ്ങി

ക്ഷേത്രനഗരി ഗുരുദേവ ജയന്തിക്ക് ഒരുങ്ങി

വൈക്കം: നവോത്ഥാന ഭൂമി പീതവർണ്ണമണിഞ്ഞു. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിക്കും. യൂണിയനിലെ 55 ശാഖകളും പങ്കെടുക്കുന്ന ജയന്തി ഘോഷയാത്രയിൽ ആയിരങ്ങൾ പീത പതാകകളേന്തി അണിനിരക്കും. ചതയദിനത്തെ വരവേൽക്കാനായി ക്ഷേത്രനഗരി പീത പതാകകൾ കൊണ്ട് അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. 7 ന് രാവിലെ വൈക്കം ടൗണ്‍ ഗുരുമന്ദിരത്തിലെ ഗുരുപൂജ ചടങ്ങുകള്‍ക്ക് ശേഷം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ചതയദിന സന്ദേശ സൈക്കിള്‍-ഇരുചക്ര വാഹന റാലി നടത്തും. വൈകിട്ട് 2.00-ന് യൂണിയനിലെ ജയന്തി ഘോഷയാത്ര യൂണിയൻ ആസ്ഥാനത്തു നിന്നും ആരംഭിക്കും. ഘോഷയാത്ര നഗരം ചുറ്റിയ ശേഷം ആശ്രമം സ്‌കൂളിലെ ശ്രീനാരായണ നഗറില്‍ എത്തിചേരും. വാദ്യമേളങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍, ദൃശ്യ വിരുന്നുകള്‍, മുത്തുകുടകള്‍ എന്നിവ ഘോഷയാത്രയെ വര്‍ണാഭമാക്കും. ആശ്രമം സ്‌കൂളില്‍ 3.45-ന് നടക്കുന്ന ചതയദിന മഹാസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആര്‍. ബിന്ദു ചതയദിന സന്ദേശം നല്‍കും. എ.ഡി.ജി.പി എസ്. ശ്രീജിത്ത് പ്രതിഭകളെ ആദരിക്കും. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മുഖ്യാതിഥിയാകും. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.