|
Loading Weather...
Follow Us:
BREAKING

കുലശേഖമംഗലം മേജര്‍ കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വൈക്കം: ദേവസ്വം ബോര്‍ഡിന്റെ മേജര്‍ കൂട്ടുമ്മേല്‍ ശ്രീ ഭഗവതിക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം 27 മുതല്‍ ഫെബ്രുവരി 3 വരെ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഉത്സവത്തിന്റെ മുന്നോടിയായുള്ള മഹാപ്രസാദം ഊട്ട് 27 ന് രാവിലെ 11.30 ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. കൊടിയേറ്റിനു മുന്നോടിയായി നടത്തി വരുന്ന കുലശേഖരമംഗലം 763-ാം നമ്പര്‍ എസ്.എന്‍.ഡി.പി. വനിതാ സംഘത്തിന്റെ താലപ്പൊലിയും നടക്കും. താലപ്പൊലി ക്ഷേത്ര കവാടത്തിലെത്തിയ ശേഷം തന്ത്രിമാരായ ഭദ്രകാളി മറ്റപള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട്ട് ചെറിയമാധവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ കെടാവിളക്ക് തെളിയിക്കും. കലാമണ്ഡപത്തില്‍ ഉത്സവ പരിപാടികളുടെ ദീപ പ്രകാശനം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു നിര്‍വ്വഹിക്കും. 28 ന് രാവിലെ ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍, ഭക്തി ഗാനമേള. 29 ന് രാവിലെ 10.00 ന് കലശാഭിഷേകം, വൈകിട്ട് 6.30 ന് ചിന്തുപാട്ട്, രാത്രി 8.00 ന് നാടകം. 30 ന് രാവിലെ 11.00 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 7.00 ന് നൃത്തനൃത്യങ്ങള്‍, 8.00 ന് സംഗീതകച്ചേരി. 31 ന് രാവിലെ 10.00 ന് കലശാഭിഷേകം, വൈകിട്ട് തിരുവാതിരകളി, സെമി ക്ലാസിക്കല്‍ ഡാന്‍സ്, നാടന്‍ പാട്ട്. ഫെബ്രുവരി 1 ന് രാവിലെ 10.00 ന് കലശാഭിഷേകം, വൈകിട്ട് 4.00 ന് പകല്‍പൂരം, പഞ്ചാരിമേളം, വൈകിട്ട് 7.30 ന് വയലിന്‍ സോളോ. ഫെബ്രുവരി 2 ന് രാവിലെ 8.00 ന് ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി തുടര്‍ന്ന് ഭക്തി ഗാനമേള, 8.30 ന് വിളക്കിന് എഴുന്നള്ളിപ്പ്, രാത്രി 2.00 ന് വലിയവിളക്ക്. ഫെബ്രുവരി 3 ന് തിരുവാറാട്ടോടെ ഉത്സവം സമാപിക്കും. വൈകിട്ട് 5.30 ന് സംഗീതകച്ചേരി, 6.00 ന് ആറാട്ട് ബലി, 6.30 ന് ആറാട്ട് പുറപ്പാട്, തുടര്‍ന്ന് കരോക്കേ ഗാനമേള, രാത്രി 9.00 ന് ആറാട്ട് വരവേല്‍പ്പ് എന്നിവയോടെ ഉത്സവം സമാപിക്കും.