കുടിവെള്ള വിതരണം മുടങ്ങും
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് 3-ാം വാർഡ് ഡി.ബി. കോളേജ് കുട്ടിമാഞ്ചുവടു റോഡിൽ 500 എം.എം ഡി.ഐ പമ്പിങ് മെയിനിൽ ഉണ്ടായിട്ടുള്ള പൈപ്പ് ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈക്കം മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള വിതരണ മുടങ്ങാൻ സാധ്യത ഉണ്ട്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർ കരുതൽ എടുക്കണമെന്നാണ് അറിയിപ്പ്.