Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കുടുംബസംഗമം നടത്തി

കുടുംബസംഗമം നടത്തി

വൈക്കം: പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി 1634-ാം നമ്പർ വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം കുടുംബസംഗമം നടന്നു. യോഗത്തിൽ വച്ച് 85 വയസ്സിന് മുകളിലുള്ള മുതിർന്ന കരയോഗ അംഗങ്ങൾ ആദരം ഏറ്റുവാങ്ങി. കുടുംബസംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. ശിവരാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻറ് പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡൻറ് പി വേണുഗോപാൽ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എൻ. മധു, നഗരസഭ അംഗങ്ങളായ ബി. രാജശേഖരൻ, എസ്. ഹരിദാസൻ നായർ, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻറ് കെ. ജയലക്ഷ്മി, സെക്രട്ടറി ശ്രീകല ദിലീപ്, യൂണിയൻ കമ്മറ്റി അംഗങ്ങളായ പി.എസ് വേണുഗോപാലൻ നായർ, വി.കെ ശ്രീകുമാർ, ജി. സുരേഷ് ബാബു, കരയോഗം സെക്രട്ടറിയും യൂണിയൻ കമ്മിറ്റി മെമ്പറുമായ എസ്.യു കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് പി.ആർ സുരേഷ് കുമാർ, ട്രഷറർ ആർ. സുരേഷ് കുമാർ, വനിതാ സമാജം പ്രസിഡൻറ് വിദ്യാ പ്രേം, സെക്രട്ടറി രമ്യ ശിവദാസൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർ ബി. രാജശേഖരൻ, എൻ.എസ്.എസ് വൈക്കം യൂണിയൻ, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ വച്ച് ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം എൻ.എസ്.എസ് പ്രതിനിധി സഭാഗം എസ്. മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി .ശിവരാമകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗവും അദ്ധ്യാത്മി വിഭാഗം കോഡിനേറ്ററുമായ പി.എൻ രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി സെക്രട്ടറി എസ്.യു കൃഷ്ണകുമാർ, പി.ആർ സുരേഷ് കുമാർ, എം. ഗോപാലകൃഷ്ണൻ, സി.എൻ അജയകുമാർ, എം. ബാലചന്ദ്രൻ, ദേവിക എസ് പിള്ളൈ എന്നിവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് ലഭിച്ച കൃഷ്ണേന്ദു കെ, ദേവിക എസ് പിള്ളൈ എന്നിവർക്കും ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് എൻഡോവ്മെൻ്റും, മൊമെന്റോയു നൽകി. കരയോഗ അംഗങ്ങളുടെ എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും കലാകായിക മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവും നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും