കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി
വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ പി.ജി.എം നായർ ദീപപ്രകാശനം നടത്തി. തൈക്കാട്ട്ശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ. 16 ന് രാവിലെ 9 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ചേരകുളങ്ങര ദേവിക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് 10 ന് ക്ഷേത്രത്തിൽ എത്തിചേരും. 18 ന് യജ്ഞം സമാപിക്കും.