കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
വൈക്കം: വൈക്കം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ ഒൻപതാം തവണയും കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഉപജില്ലയിൽ എല്ലാ വിഭാഗങ്ങളിലുമായി 596 പോയിന്റ് നേടിയാണ് സെന്റ് മൈക്കിൾസ് ഈ നേട്ടം കൊയ്തത്. 53 സ്കൂളുകളോട് മത്സരിച്ച് 59 പോയിന്റോടെ എൽ.പി വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനവും 34 സ്കൂളുകളോട് മത്സരിച്ച് 80 പോയിന്റോടെ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 18 സ്കൂളുകളോട് മത്സരിച്ച് 242 പോയിന്റോടെ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 13 സ്കൂളുകളോട് മത്സരിച്ച് 215 പോയിന്റോടെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 82 പോയിന്റോടെ രണ്ടാം സ്ഥാനവും നേടിയാണ് സെന്റ് മൈക്കിൾസ് മുൻവർഷങ്ങളിലെ വിജയം ആവർത്തിച്ചത്. എൽ.പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ അഞ്ഞൂറോളം കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.