🔴 BREAKING..

കൂണ്‍ കൃഷി പരിശീലനം

കൂണ്‍ കൃഷി പരിശീലനം

വൈക്കം: കേരള മഹിളാസംഘം വൈക്കം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയും വൈക്കം റോട്ടറി ക്ലബ്ബും ചേര്‍ന്ന് സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. നാളെ (03.08.2025) വൈക്കം റോട്ടറി ഹാളില്‍ നടത്തുന്ന പരിപാടി രാവിലെ 10ന് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നിമ്മി ജെയിംസ് അധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സിറ്റി ഓര്‍ഗാനിക് ഫാമിങ് ഫാക്കല്‍റ്റി കെ രമേശന്‍ ക്ലാസ് നയിക്കും. ജെസി ജോഷി, കെ പ്രിയമ്മ, അമിതാമോള്‍, ബിന്ദു നാങ്കിടാക്കല്‍ എന്നിവര്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447479663, 9447152388.