ലേക് സിറ്റി-റോട്ടറി കമ്മ്യൂണിറ്റി കോര്‍പ്‌സ് ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി

വൈക്കം: വൈക്കം ലേക് സിറ്റി- റോട്ടറി കമ്മ്യൂണിറ്റി കോര്‍പ്‌സ് ഉദ്ഘാടനം ലേക് സിറ്റി റോട്ടറി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലിയും ഓണകിറ്റ് വിതരണം ജെന്റില്‍മാന്‍ ചിട്ടി ഫണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ബാബു കേശവനും ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ജി. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. ലേക് സിറ്റി ചെയര്‍മാന്‍ ജോണി ജോസഫ്, റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് മിനി ജോണി, സി.പി. അനൂപ്, ലക്ഷ്മി ബാബു എന്നിവര്‍ പ്രസംഗിച്ചു.